തീരുമാനിച്ച കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഈ സർക്കാരിന്റെ രീതി: മുഖ്യമന്ത്രി

തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുന്നതാണ് ഈ സർക്കാരിന്റെ രീതി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സ് കപ്പക്കട മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വലിയ തോതിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയായ ആലപ്പുഴയിൽ സ്പിൽവേയുടെ മണൽ നീക്കം ചെയ്തും, വീതിയും ആഴവും കൂട്ടിയും സർക്കാർ കാഴ്ചവച്ച കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Also Read: തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

പൊതുവില്‍ കടല്‍ നിരപ്പിന് താഴെ നില്‍ക്കുന്ന പ്രദേശമാണ് പമ്പാ നദീതടത്തിന്‍റെ ഭാഗമായ കുട്ടനാട് മേഖല. മഴക്കാലത്ത് ആലപ്പുഴ ജില്ലയിലുള്ള ജനങ്ങള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ വലുതാണ്. 2018 ലെ പ്രളയം ഇക്കാര്യത്തില്‍ അടിയന്തര നടപടികളിലേക്ക് സർക്കാർ പോകേണ്ട സ്ഥിതി ഉണ്ടാക്കി. 2018 ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയിലും ആലപ്പുഴ ജില്ലയിലും ഉണ്ടായ പ്രത്യേക സാഹചര്യം കേരള ജനതയ്ക്ക് മറക്കാനാവില്ല. നദികളിലൂടെയുള്ള പ്രളയജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സമാണ് ഈ രണ്ട് ജില്ലകളില്‍ ജനങ്ങള്‍ക്ക് ഇത്രയധികം ദുരിതം സൃഷ്ടിച്ചത്. ഇത് പരിഹരിക്കുക എന്നുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

Also Read: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അച്ഛന്‍ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

2018 പ്രളയത്തിൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 4.17 ലക്ഷം പേരെയാണ് പാർപ്പിച്ചത്. 2019-ൽ അത് 1.25 ലക്ഷമുണ്ടായിരുന്നത് 2022, 2023 വർഷങ്ങളിൽ 2500-ൽ താഴെയായതായി മുഖ്യമന്ത്രി പറഞ്ഞു. 2018 സെപ്റ്റംബറില്‍ ലോകബാങ്കും എ.ഡി.ബിയും തയ്യാറാക്കിയ ജോയിന്‍റ് റാപ്പിഡ് നീഡ്സ് അസസ്മെന്‍റ് റിപ്പോര്‍ട്ടില്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ കപ്പാസിറ്റി കുറവ് കുട്ടനാട് ഭാഗത്തെ പ്രളയത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ദേവസ്വം പട്ടികജാതി, പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News