
യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാനായി തിങ്ക് ടാങ്ക് രൂപീകരിച്ച് സർക്കാർ. കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക – സാമൂഹിക വികാസത്തിനായി പ്രവർത്തന പദ്ധതി രൂപീകരിക്കുക എന്നതാണ് തിങ്ക് ടാങ്കിന്റെ ലക്ഷ്യം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് തിങ്ക് ടാങ്ക് രൂപീകരിച്ചിരിക്കുന്നത്.
കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അക്രമണോത്സുകതയെ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനായി മാർച്ച് 30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിദഗ്ദരുടെയും വിവിധ മേഖകളിലുള്ളവരും യോഗം ചേർന്നിരുന്നു. യോഗത്തിൽ കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന അക്രമണോത്സുകതയും വിഷയത്തിൽ ഒരു കർമ്മപദ്ധതി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര മാനസിക സാമൂഹിക വികാസത്തിനായുള്ള സംയോജിത പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ദരെയും ഉദ്യോഗസ്ഥരെയും പ്രൊഫഷണൽസിനെയും ഉൾപ്പെടുത്തി തിങ്ക് ടാങ്ക് രൂപീകരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here