
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വാച്ച്മാൻ (ഏഴാം ക്ലാസ്സ് പാസ്സ്, പ്രവർത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), വനിതാ വാർഡൻ (എസ്.എസ്.എൽ.സി, ഒരു വർഷത്തെ പ്രവർത്തി പരിചയം), മെയിൽ/ ഫീമെയിൽ ആയ (ഏഴാം ക്ലാസ്സ് പാസ്സ്, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഡിഗ്രി പരിഗണിക്കില്ല), കുക്ക് (ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്‌സ്), ഫുൾടൈം അല്ലെങ്കിൽ പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ (ഏഴാം ക്ലാസ്സ് പാസ്, ഡിഗ്രി പരിഗണിക്കില്ല).
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റയും ആവശ്യമായ രേഖകളും സഹിതം മേയ് 25ന് രാവിലെ 10ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ എത്തണം. ഫോൺ : 0471 2314238, 8547630006.
also read:സിവിൽ എഞ്ചിനീയർമാർക്ക് നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം
തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. യോഗ്യത: ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ ഡി.എഡ്, കെടിഇടി-2.താത്പര്യമുള്ളവർ മേയ് 25ന് ഉച്ചയ്ക്ക് 1.30ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഭിമുഖത്തിന് എത്തണം.
ഫോൺ : 0471- 2314238, 8547630006.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

