വിലകൂടിയ മൊബൈൽ ഫോൺ വെള്ളത്തിൽ വീണു; അണക്കെട്ടിലെ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

വിലകൂടിയ മൊബൈൽ ഫോൺ വെള്ളത്തിൽ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം.

ഞായറാഴ്ച ഖേർകട്ട പാറകോട്ട് റിസർവോയർ സന്ദർശിക്കാൻ എത്തിയതായിരുന്നു ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസ്. സന്ദർശനത്തിനിടെ രാജേഷിൻ്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോൺ 15 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണു. ജലസേചന വകുപ്പിനെ സമീപിച്ച വിശ്വാസ് ഫോൺ വീണ്ടെടുക്കാനുള്ള വഴികൾ തേടി. വകുപ്പിൻ്റെ സഹായത്തോടെ വെള്ളം വറ്റിച്ച് ഫോൺ കണ്ടെത്താൻ തീരുമാനമായി.

പമ്പ് എത്തിച്ച് വെള്ളം വെട്ടിക്കാൻ തുടങ്ങി. ഫോൺ വീണ്ടെടുക്കാനുള്ള ദൗത്യം മൂന്ന് ദിവസം നീണ്ടുനിന്നു. ഏകദേശം ഇരുപത്തിയൊന്ന് ലക്ഷം ലിറ്റർ വെള്ളമാണ് വറ്റിച്ചത്. തിരിച്ചുകിട്ടിയെങ്കിലും വിശ്വാസിന്റെ ഫോൺ ഉപയോഗശൂന്യമായി മാറി. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന സമയത്താണ് അധികൃതർ ഇത്രയും വെള്ളം പാഴാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News