ഡിജിറ്റൽ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍; സൗദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം

സൗദി അറേബ്യക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ക്കാണ് സൗദി ഒന്നാമതെത്തിയത്. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയുടെ ഇന്‍ഡക്‌സിലാണ് സൗദി ഒന്നാമതെത്തിയത് . മൊത്ത സൂചിക ഫലത്തില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനം സ്‌കോര്‍ ആണ് സൗദിക്ക്.

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സൗദി വീണ്ടും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൊത്ത സൂചിക ഫലത്തില്‍ 93 ശതമാനം സ്‌കോര്‍ നിലനിര്‍ത്തിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും നേട്ടത്തിനര്‍ഹമായത്

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പോര്‍ട്ടലുകള്‍ വഴിയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും നല്‍കുന്ന സര്‍ക്കാര്‍ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാനം നിര്‍ണ്ണയിക്കുക. സേവന ലഭ്യതയിലും സങ്കീര്‍ണ്ണത പരിഹരിക്കുന്നതിലും സൗദിയുടെ നേട്ടം 98 ശതമാനം വരെ ഉയര്‍ന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്റ് മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡക്‌സില്‍ സൗദിക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനായി.

രാജ്യത്ത് ഡിജിറ്റല്‍ സമൂഹം കെട്ടിപ്പടുക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൈവരിക്കുന്നതിനും ലഭിച്ച അംഗീകാരമാണിതെന്നും സൗദി ഗവണ്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍സുവയാന്‍ പറഞ്ഞു.ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് അന്താരാഷ്ട്ര നേട്ട നിലനിര്‍ത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകൾ സ്വീകരിച്ചു; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News