അഞ്ചാംക്ലാസ്സിലെ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ചു, മോശമായി പെരുമാറി; രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

ARREST

അഞ്ചാംക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച ശേഷം മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ടോങ്കില്‍ ഝിലാല്‍ ബ്ലോക്കിലെ ഗോപാല്‍പുര വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് ലായിഖിനെതിരായ കേസെടുക്കുന്നത്. ഞായറാഴ്ചയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്.

Also Read : ‘കമല്‍ സാറിന്റെ കൂടെ എനിക്ക് പകരം ആ റോള്‍ ജയറാം ചെയ്തു, അത് നന്നായെന്ന് പിന്നീട് തോന്നി’: അരവിന്ദ് സ്വാമി

സെപ്റ്റംബര്‍ പത്താംതീയതി ലായിഖ് ക്ലാസില്‍വെച്ച് മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥികള്‍ക്ക് അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് നിവായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News