ഗവൺമെന്റ് ടെക്‌നിക്കൽ സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം; ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

കോട്ടയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു.

www.polyadmission.org/ths എന്ന വെബ്‌സൈറ്റ് മുഖേനയും സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയും അപേക്ഷ നൽകാം. അവസാന തീയതി ഏപ്രിൽ എട്ട്. വിശദവിവരത്തിന് ഫോൺ: 0481-2507556/9400006469/9048283292/9447763360/9544382952.

Also read: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് 50 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു; വിതരണം ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി

അതേസമയം, മലപ്പുറത്ത് സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.

ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഫോൺ: 0494 2411135, 9995334453.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News