
തൃശൂരിൽ ദിവസങ്ങൾക്ക് മുന്നേ വീട്ടിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവത്തിൽ ചികിത്സയിലുള്ള അനോഷിൻ്റെ ചെലവ് കേരളാ സർക്കാർ ഏറ്റെടുക്കും. ഇന്നാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനും എട്ട് വയസുകാരനായ ആൽജോയ്ക്കും പാമ്പ് കടിയേൽക്കുകയായിരുന്നു. രാവിലെ അബോധാവസ്ഥയിലായ കുട്ടികളെക്കണ്ട് രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ വന്ന് പരി ശോധിച്ചപ്പോഴാണ് കുട്ടികൾ കിടന്ന തലയണയുടെ കീഴിൽ നിന്നും ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്.
Also read: ‘നിങ്ങൾക്ക് വ്യക്തമായ ആവശ്യങ്ങളുണ്ട്’; ഫാത്തിമ തഹ്‍ലിയയുടെ കപട മുഖം വലിച്ച് കീറി ഫസൽ ഗഫൂർ
കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും എട്ടു വയസുകാരൻ അൽജോ മരിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്നും നിരവധി പാമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു. സർപ്പാ ടീമും വനം വ കുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

