സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പം; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാവട്ടെയെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാരായ ഒരാളും രക്ഷപ്പെട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

also read- ‘കടുത്ത പോരാട്ടം നടക്കും; ജെയ്ക്കിന് മുന്‍കൂക്കം’; പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു

കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും വിശദമായി പരിശോധിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം. നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമാണ് ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാത്തതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥ് വിമര്‍ശിച്ചിരുന്നു.

also read- ‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News