“സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കും; സര്‍ക്കാരിന്റെ സിനിമാ നയം ഉടൻ”; മന്ത്രി സജി ചെറിയാന്‍

saji cheriyan cinima conclave

സ്ത്രീസുരക്ഷയടക്കം ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍. നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവിന്റെ ആദ്യ ദിവസത്തെ സെഷനുകളില്‍ സിനിമയിലെ സെന്‍സറിങ്ങും വേതനവുമടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
ഉയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നയരൂപീകരണത്തിനാണ് സര്‍ക്കാര്‍ നീക്കം.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സുരക്ഷിതമായ താമസം, ശുചിമുറി, പ്രസവാവധി, കുട്ടികള്‍ക്ക് നഴ്സറി തുടങ്ങിയവ വേണമെന്ന ആവശ്യമുയര്‍ന്നു. ആവശ്യങ്ങളോട് അനുകൂല സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും ആഴത്തിലുള്ള പഠനത്തിന് ശേഷം എത്രയും വേഗം നയരൂപീകരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ : കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് റൂമിലെ കോൺഗ്രസ് ജീവനക്കാരുടെ അക്രമം: അം​ഗങ്ങൾ പരാതി നൽകി

സിനിമയിലെ സെന്‍സറിംഗ് ഇടപെടല്‍ അടക്കമുള്ള പ്രശ്‌നങ്ങളും കേണ്‍ക്ലേവില്‍ ചര്‍ച്ചയായി. തിയേറ്ററുകളിലെ ഭക്ഷ്യസാധാനങ്ങളുടെ കനത്ത വില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിനിമ റിവ്യൂവിലും നിയന്ത്രണം വേണമെന്നും അഭിപ്രായമുയർന്നു.

.“നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തിലാണ് കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News