
താത്കാലിക വി.സിമാരെ ഗവർണർക്ക് ശൂന്യതയിൽ നിന്ന് നിയമിക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി സർക്കാരിന്റെ പുതിയ നിർദേശങ്ങൾ ഉണ്ടാകും. അതിന് അനുസരിച്ച് ചാൻസിലർ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
Also read: വി സി നിയമനം: ഗവർണർ നടത്തിയ നിയമവിരുദ്ധ നടപടി ഹൈക്കോടതി തള്ളിയെന്ന് മന്ത്രി ആർ ബിന്ദു
അതേസമയം, വി സി നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ നൽകിയ അപ്പീൽ കോടതി തള്ളി. സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് കോടതിവിധി തെളിയിക്കുന്നു. ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ നേട്ടങ്ങളെ ആകെ അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം അപമാനകരമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

