വക്കം പുരുഷോത്തമനുമായുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു; ഗവര്‍ണര്‍ അനുശോചിച്ചു

മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ ശ്രീ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.

Also Read: വക്കം പുരുഷോത്തമൻ കോൺഗ്രസിന്‍റെ തലയെടുപ്പുള്ള നേതാവ്: രമേശ് ചെന്നിത്തല

സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭ സ്പീക്കര്‍, പാര്‍ലമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ അനുസ്മരിച്ചു. ”കുറെ മാസം മുമ്പ് വീട്ടിലെത്തി കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”-ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു: പി ആര്‍ ഒ, കേരള രാജ് ഭവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here