ഗവര്‍ണര്‍ – മമതാ പോര് വീണ്ടും; തൃണമൂല്‍ എംഎല്‍എമാര്‍ക്ക് സത്യപ്രജ്ഞ ചെയ്യാന്‍ കഴിയാതെ ഒരുമാസം

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് അധികാരമില്ലെന്ന് തുറന്നടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യപ്രതിജ്ഞാ വേദിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് മമതയുടെ പ്രതികരണം.

ALSO READ:  ഗവര്‍ണര്‍ – മമതാ പോര് വീണ്ടും; തൃണമൂല്‍ എംഎല്‍എമാര്‍ക്ക് സത്യപ്രജ്ഞ ചെയ്യാന്‍ കഴിയാതെ ഒരുമാസം

എംഎല്‍എമാരായ സായന്തിക ബന്ദോപാധ്യായ, റായത്ത് ഹൊസൈന്‍ ശങ്കര്‍ എന്നിവര്‍ക്ക് ഒരു മാസമായിട്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗവര്‍ണറാണ്. ജനങ്ങളാണ് അവരെ തെരഞ്ഞെടുത്തത്. അല്ലാതെ ഗവര്‍ണറല്ല. സത്യപ്രതിജ്ഞ ചെയ്യാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് മമത തുറന്നടിച്ചു.

എല്ലാവരും രാജ്ഭവനിലേക്ക് പോകേണ്ട ആവശ്യമെന്താണ്? ഗവര്‍ണര്‍ക്ക് സ്പീക്കറേയോ ഡെപ്യൂട്ടി സ്പീക്കറേയോ ചുമതലപ്പെടുത്താം. ഇപ്പോള്‍ രാജ് ഭവനില്‍ നടക്കുന്ന സംഭവം മൂലം സ്ത്രീകള്‍ക്ക് അങ്ങോട്ട് പോകാന്‍ ഭയമാണെന്ന് പലരും പറഞ്ഞതായും മമത പറയുന്നു.

രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ എംഎല്‍എമാരെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ ഈ ചുമതല ഗവര്‍ണര്‍ സ്പീക്കര്‍ക്കോ ഡെപ്യൂട്ടി സ്പീക്കര്‍ക്കോ നല്‍കുമെന്ന് കാണിച്ച് ഇവര്‍ ക്ഷണം നിരസിച്ചു. എന്നാല്‍ നിയസഭയില്‍ സത്യപ്രതിജ്ഞ നടത്താന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ദില്ലിയിലേക്ക് പോവുകയും ചെയ്തു.

ALSO READ:  നീറ്റിൽ സിബിഐയുടെ ആദ്യ അറസ്റ്റ്; മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന രണ്ടുപേർ ബിഹാറിൽ പിടിയിൽ

ഇതോടെ വിദ്വാന്‍സഭയ്ക്ക് മുന്നില്‍ എംഎല്‍എമാര്‍ രണ്ടുപേരും ധര്‍ണ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News