ഗവർണർ ഹിറ്റ്ലർ അല്ല; അഴിപ്പിച്ച ബാനർ വീണ്ടും കെട്ടിയ എസ്എഫ്ഐ കുട്ടികളെ അഭിനന്ദിക്കുന്നു: മന്ത്രി എം ബി രാജേഷ്

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തിക്കെട്ടിയ എസ്എഫ്ഐയുടെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. ഗവർണർ ഹിറ്റ്ലർ അല്ലെന്നും ഏകാധിപതിയെ പോലെ പെരുമാറാൻ ശ്രമിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്നുമാണ് എസ്എഫ്ഐ കാണിച്ചുകൊടുത്തതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also Read: സർവകലാശാല സെനറ്റിലേക്ക് ഗവർണർ നിർദ്ദേശിച്ച നാലുപേരെ പുറത്താക്കാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അടിയന്തരാവസ്ഥയിൽ പോലും അതിനെ വെല്ലുവിളിച്ചു പ്രതിഷേധം നടത്തിയിട്ടുള്ളവരാണ് എസ്എഫ്ഐ. അഴിപ്പിച്ച ബാനർ ഉയർത്തിക്കെട്ടിയതിലൂടെ എസ്എഫ്ഐ ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലാദ്യത്തെ പ്രതിഷേധ പ്രകടനം നടത്തിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയാണ്. ആ എസ്എഫ്ഐയെയാണ് ഗവർണർ വെല്ലുവിളിക്കുന്നത്. ചരിത്രത്തെക്കുറിച്ച് ഗവർണർക്ക് യാതൊരു ധാരണയില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also Read: നവകേരള സദസിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ മക്കളുടൻ മുതൽവർ

അദ്ദേഹത്തെ ഗവർണറായി വ്യവസ്ഥ ചെയ്തിട്ടുള്ള അതെ ഭരണഘടന തന്നെയാണ് ബാനർ ഉയർത്താനും പ്രതിഷേധിക്കാനുമുള്ള അവകാശവും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. എട്ട് പാർട്ടി മാറി വന്നയാളാണ് ഗവര്ണരെന്നു മുൻപൊരിക്കൽ പറഞ്ഞത് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News