കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാന്‍ താൽപര്യം; ഹവാന ഗവർണർ

കേരളവുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ താൽപര്യമറിയിച്ച് ഹവാന ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ഉറപ്പാക്കുമെന്ന് ഗവർണർ വ്യക്തമാക്കിയത്.

ശാസ്ത്രം, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖകളിലാണ് സഹകരണം ഉറപ്പാക്കുമെന്ന് ഹവാന ഗവർണർ യാനെറ്റ് ഹെർണെൻഡസ് പെരെസ് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയത്. നഗരകാര്യം, പാർപ്പിടം, കൃഷി തുടങ്ങിയ മേഖലകളിൽ കേരളത്തിന്‍റെ സഹകരണമുണ്ടാകണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. കേരള – ഹവാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകോത്സവത്തിലും പരസ്പര പങ്കാളിത്തവുമുറപ്പാക്കാനും, ഇരുവശത്തു നിന്നുമുള്ള സാഹിത്യ പ്രവർത്തകർക്ക് സംവദിക്കാൻ അവസരമൊരുക്കാനും ചര്‍ച്ചയില്‍ ധാരണയായി.

ആയുർവേദം, കായികം, സംയുക്ത ഗവേഷണ വികസനം, വ്യാപാരം, ബയോടെക്, ഫാർമസ്യൂട്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ ക്യൂബയുമായി സഹകരിക്കാൻ കൂടിക്കാ‍ഴ്ചയിൽ തീരുമാനിച്ചു. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ ഇരുവർക്കും പരസ്പരം അറിവ് നേടാനും പങ്കു വെക്കാനും സാധിക്കുമെന്നും കൂടിക്കാ‍ഴ്ചയിൽ ഇരുവരും വിലയിരുത്തി. സന്ദർശനം ഹവാനയും കേരളവും തമ്മിലുള്ള ദീർഘവും ഫലപ്രദവുമായ ബന്ധത്തില്‍ നാഴികക്കല്ലായിമാറുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചു.

Also read: വര്‍ക്കലയില്‍ വടിവാളുമായി കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News