കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിൽ: ഗവർണർ രാജേന്ദ്ര ആർലേക്കർ

Kalady University

കേരളത്തെ പ്രകീർത്തിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. വളർച്ച ആഗ്രഹിക്കുന്നവരാണ് മലയാളികൾ എന്നും, മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളമെന്നും ഗവർണർ. കേരളത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രത്യയശാസ്ത്രങ്ങൾ മറന്ന് ഒരുമിച്ച് നിൽക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു. 

ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഈ വര്‍ഷത്തെ ബിസിനസ് എക്സലന്‍സ് വിതരണം ചെയ്തുകൊണ്ടാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തെ പ്രശംസിച്ചത്. 

ALSO READ: ഷാജൻ സ്കറിയ അറസ്റ്റിൽ

മലയാളികൾ വളർച്ച ആഗ്രഹിക്കുന്ന ആളുകളാണെന്നത് തനിക്ക് നാലുമാസം കൊണ്ട് മനസ്സിലായെന്ന് ഗവർണർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെകാൾ ഏറെ മുന്നിൽ ആണ് കേരളമെന്നും, ദേശീയതലത്തിൽ തന്നെ കേരളത്തിന്റെ വളർച്ച ചർച്ചയാകുന്നതായും ഗവർണർ കൂട്ടിച്ചേർത്തു 

വികസിത കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഗവർണർ പറഞ്ഞു. ദേശീയത കാരണമാണ് പെഹൽഗാം അക്രമണം ഉണ്ടായപ്പോൾ നമുക്ക് വേദനിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: Governor Rajendra Vishwanath Arlekar praises Kerala. The Governor said that Malayalis are those who want growth and that Kerala is far ahead of other states.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News