തപ്പിത്തടഞ്ഞ് ഗവര്‍ണര്‍ ; കോടതിവിധിയില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം റദ്ദാക്കിയ ഹൈക്കോടതിവിധിയില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍. കോടതിവിധിയില്‍ പ്രതികരിക്കാനില്ല. അപ്പീല്‍ പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി വിധി മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ല. പൊതു ഇടങ്ങളിലും ചർച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മഴയെത്തും മുമ്പേ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് മുംബൈയില്‍ തുടക്കമായി

അപ്പീല്‍ പോയാലും മറിച്ചൊരുവിധി ഉണ്ടാകാനിടയില്ലെന്നാണ് പ്രാഥമികവിലയിരുത്തല്‍. സെനറ്റ് നിയമനത്തിന് ചാന്‍സലര്‍ക്ക് അധികാരമുണ്ടെങ്കിലും നിയമത്തില്‍ പറയുന്ന യോഗ്യത ഉറപ്പാക്കുന്നതിലെ വീഴ്ചയാണ് തിരിച്ചടിയായത്.

ALSO READ: കഥകളുടെ ഗന്ധര്‍വന്… ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 79ാം ജന്മദിനം, മനോഹരമായ ജന്മദിന സമ്മാനം പങ്കുവച്ച് മകന്‍ അനന്ത പത്മനാഭന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here