ചാന്‍സലറുടേത് പൊറാട്ടുനാടകം; ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി ബാധിച്ച അവസ്ഥയാണ്: പി എം ആര്‍ഷോ

സമരക്കാരെ ഗവര്‍ണര്‍ പ്രകോപിപ്പിക്കകയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ചാന്‍സലറുടേത് പൊറാട്ടുനാടകമാണ്. ചാന്‍സലര്‍ തന്നെ ആക്രമിച്ചെന്ന് നുണ പറയുകയാണെന്നും ചാന്‍സലര്‍ക്കെതിരെ എസ് എഫ് ഐയുടെ സമരം ശക്തമാക്കുമെന്നും പി എം ആര്‍ഷോ പ്രതികരിച്ചു. ഗവര്‍ണര്‍ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനം സ്യഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ്. ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ലെന്നും ആര്‍ഷോ പറഞ്ഞു.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ അടിച്ചു എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞത് പച്ച കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഗവര്‍ണ്ണറുടെ കാറിന് സമീപത്തേക്ക് ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ പോലും പോയില്ല. പ്രതിഷേധക്കാരെ പൊലീസ് തടയുന്നതും ദൃശ്യങ്ങളില്‍ കാണാം.

പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രതിഷേധ നാടകം അവസാനിപ്പിച്ചു. പ്രതിഷേധിച്ച 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് Z+ സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേന ഉറപ്പുവരുത്തുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

ഒരു മണിക്കൂര്‍ നീണ്ടതായിരുനിനു കൊല്ലം നിലമേലിലെ ഗവര്‍ണ്ണറുടെ സംവിധാനതിതിലും കഥയിലും തിക്കഥയിലും വിരിഞ്ഞ നാടകം. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നന്നായി അറിയാമായിരുന്ന ഗവര്‍ണ്ണ ആരിഫ് മുഹമ്മദ്ഖാന്‍ കരിങ്കൊടി കണ്ടയുടന്‍
നടുറോഡില്‍ കാര്‍ നിര്‍ത്തിച്ച് എസ്എഫ്‌ഐക്കാരോട് ഏറ്റുമുട്ടാന്‍ തയാറെടുത്തു. പിന്നീട് മുഖ്യമന്ത്രി ഉടന്‍ നിലമേലില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കസേരയിട്ട് ഇരുന്നു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും ഗവര്‍ണ്ണര്‍ എഫ്‌ഐആര്‍ കാണണമെന്നാവശ്യപ്പെട്ട് ഇരുപ്പ് തുടര്‍ന്നു. ഡിജിപി ഫോണില്‍ സമരം അവസാനിപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ വഴങിയില്ല. പിന്നീട് എഫ്‌ഐആര്‍ കിട്ടിയ ശേഷം മാധ്യമങളോട് മുഖ്യമന്ത്രിയാണിതിന് ഉത്തരവാദിയെന്ന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ നയിക്കേണ്ട ഗവര്‍ണ്ണര്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന പഴി കേട്ട് പിന്‍വാങ്ങേണ്ടി വന്നു എന്നതാണ് ഗവര്‍ണ്ണറുടെ നിലമേല്‍ നാടകത്തിന്റെ കഥാസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News