ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വി സി നിയമനം റദ്ദാക്കി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

kerala-high-court-

വി സി നിയമന കേസിൽ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷൻ ബെഞ്ച്, ഗവർണറുടെയും സിസ തോമസിൻ്റെയും അപ്പീൽ ഹർജികൾ തള്ളി.
കെ ടി യു , ഡിജിറ്റൽ സർവകലാശാലകളിലേക്ക് തന്നിഷ്ട പ്രകാരം താത്ക്കാലിക വി സി മാരെ നിയമിച്ച ഗവർണറുടെ നടപടി മുൻപ് സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഗവർണർ സമർപ്പിച്ച അപ്പീൽ ഹർജിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.

ഗവർണ്ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് തന്നെ വേണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഗവർണർക്ക് തന്നിഷ്ടപ്രകാരം വി സി മാരെ നിയമിക്കാനാവില്ല. അതിനാൽ ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ സിസ തോമസ് , കെ ശിവപ്രസാദ് എന്നീ വി സി മാരെ നിയമിച്ച ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി നിയമവിരുദ്ധമാണ്. ഗവർണർക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വി സി നിയമനം സർക്കാർ പട്ടികയിൽ നിന്ന് വേണമെന്ന് ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കെ ടി യു, ഡിജിറ്റൽ സർവ്വകലാശാലകളിലെ വി സി നിയമനം നിയമവിരുദ്ധം. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

Also read: ‘ജയലളിതയുടെ മകളാണ്, അമ്മയെ കൊന്നതാണ്’; സുപ്രീം കോടതിയെ സമീപിച്ച് മലയാളി യുവതി

മുന്‍കാല വിധിന്യായങ്ങള്‍ ഗവര്‍ണര്‍ പരിഗണിച്ചില്ലന്നും മനസ്സര്‍പ്പിച്ചല്ല തീരുമാനമെന്നും കോടതി വിമർശിച്ചു. താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലന്ന് സർവകലാശാല നിയമങ്ങൾ, സുപ്രീം കോടതി ഉത്തരവുകൾ , മുൻ ഹൈക്കോടതി വിധികൾ എന്നിവ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണെന്നും താത്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ അധികരിക്കരുതെന്നും വിധിന്യായത്തിലുണ്ട്.

വിസിമാര്‍ സര്‍വകലാശാല താത്പര്യം സംരക്ഷിക്കുന്നവരായിരിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. അക്കാദമിക് – ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ തമ്മിലുള്ള പാലമാണ് വൈസ് ചാൻസലർ . അതിനാൽ തന്നെ വി സി നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് തന്നെ നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News