രാജ്ഭവൻ ചെലവുകൾ കൂട്ടാൻ ഗവർണർ; 36 ശതമാനം വരെ വർധനവ് വേണമെന്ന് ആവശ്യം

രാജ്ഭവനിലെ ചെലവുകൾ കൂട്ടാനൊരുങ്ങി ഗവർണർ. അതിഥിസൽക്കാര ചെലവുകളിൽ ഉൾപ്പെടെ 36 ശതമാനം വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

ALOS READ: ‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം

ALSO READ: ‘റെയിൽവേ മന്ത്രി, ഈ ദുരിതം കാണൂ, എ സിയിൽ പോലും രക്ഷയില്ല’; റെയിൽവേ യാത്രാദുരിതം പങ്കുവെച്ച് യാത്രികന്റെ ട്വീറ്റ് ചർച്ചയാകുന്നു

സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെയാണ് ഗവർണർ തന്റെ സ്വകാര്യ ചെലവുകളിൽ വർധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ വകയിരുത്തിയതിനെക്കാളും കൂടുതൽ തുകയാണ് ഗവർണർ ചെലവഴിക്കുന്നത്. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ. ഗവർണർ ആവശ്യപ്പെടുന്ന തുകയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്. എന്നിട്ടും അതിലും കൂടുതലാണ് ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News