പ്രകോപനം സൃഷ്ടിക്കാൻ തെരുവിലിറങ്ങിയ ഗവർണറെ ജനം മധുരം നൽകി സ്വീകരിച്ചു; ഗവർണ്ണറുടെ കുതന്ത്രങ്ങൾ വിഫലം

തെരുവിൽ പ്രതിഷേധം ക്ഷണിച്ചു വരുത്താനുള്ള ഗവർണ്ണറുടെ കുതന്ത്രങ്ങൾ കോഴിക്കോട് വിഫലമായി. പോലീസിനെ അറിയിക്കാതെ പ്രകോപനം സൃഷ്ടിക്കാൻ മിഠായ്ത്തെരുവിൽ എത്തിയ ഗവർണ്ണറെ മധുരം നൽകിയാണ് തിരിച്ചയച്ചത്. ആരിഫ് മുഹമ്മദ്ഖാൻ്റെ അധിക്ഷേപങ്ങളിൽ വീഴാതെ, പ്രതിഷേധം ക്യാമ്പസിൽ ആളിക്കത്തിച്ച് സർവകലാശാല കാവിവത്ക്കരണത്തെ തുറന്ന് കാണിച്ചു എസ്എഫ്ഐ.

Also Read; തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

ചാൻസലർ ആരിഫ് മുഹമ്മദ്ഖാനെതിരെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തിയ എസ്എഫ്ഐ സ്വീകരിച്ചത് ജനാധിപത്യ പ്രതിഷേധ മാർഗ്ഗം മാത്രം. പ്രതിഷേധ ബാനറുകളും കരിങ്കൊടിയും കറുത്ത ബലൂണും ക്യാമ്പസിൽ ഉയർന്നു. സർവകലാശാല കാവിവത്ക്കരണത്തെ തുറന്ന് കാണിക്കാൻ വിദ്യാർഥി പ്രതിഷേധത്തിന് കഴിഞ്ഞു. തെരുവിൽ ഇറങ്ങി പ്രതിഷേധം ക്ഷണിച്ചു വരുത്താനുള്ള ഗവർണ്ണറുടെ തന്ത്രങ്ങൾ ഒന്നും വിജയിച്ചില്ല.

വിവാഹത്തിന് കോഴിക്കോടെത്തി സുരക്ഷിതനായി ഗവർണ്ണർ മടങ്ങി. പോലീസിനെ അറിയിക്കാതെയുള്ള മിഠായ്ത്തെരുവ് സന്ദർശനം പ്രകോപനം സൃഷ്ടിക്കാനുള്ള വരവായിരുന്നു. പോലീസ് സുരക്ഷ വേണ്ടെന്ന വീമ്പു പറഞ്ഞത്തിയ ഗവർണ്ണർ തിരക്കേറിയ നഗര കേന്ദ്രത്തിലൂടെ വൻ പോലീസ് സുരക്ഷയിൽ അരമണിക്കൂർ നടന്നു. പിന്തുണയുമായി മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവർത്തകർ ചുറ്റും കൂടി. പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ജനം അവഗണിച്ചു. മധുരം നൽകി ഗവർണറെ മിഠായ്ത്തെരുവ് സ്വീകരിച്ചു.

Also Read; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെമിനാറിൽ നിന്ന് വിട്ട് നിന്ന് വൈസ് ചാൻസലർ

സ്വതന്ത്രമായി ഇറങ്ങി നടക്കാൻ കഴിയുന്ന ഇടമാണ് കേരളമെന്ന് ഗവർണ്ണർ തന്നെ തെളിയിച്ചു. നന്ദി പറഞ്ഞ് കോഴിക്കോട് നിന്ന് മടങ്ങേണ്ടി വന്നു ആരിഫ് മുഹമ്മദ്ഖാന്. മിഠായ്ത്തെരുവിൽ ഇറങ്ങി നടന്ന തനിക്കെതിരെ പ്രതിഷേധിക്കാൻ ആരും വന്നില്ല എന്ന വിചിത്ര വാദമുയർത്തിയാണ് ഗവർണ്ണർ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News