‘സംഘപരിവാറിന്റെ ഗുഡ് ബുക്കിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ചുരുങ്ങിയ കാലം കൊണ്ട് സംഘപരിവാറിന്റെ ഗുഡ് ബുക്കിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയാണ് ഗവര്‍ണറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ ഗവര്‍ണര്‍ സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ഗവര്‍ണര്‍ സ്വയം പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ശബരിമലയെ അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സര്‍വകലാശാല സെനറ്റിലേക്കുള്ള നോമിനേഷന്‍ കൃത്യമായ രാഷ്ട്രീയ ഇടപെടലുണ്ട്. നാലുപേരുടെ നോമിനേഷന്‍ സ്റ്റേ ചെയ്തതുപോലെ എല്ലാവരുടെയും സ്റ്റേ ചെയ്യുകയാണ് നിയമപരമായി വേണ്ടത്. പ്രതിഷേധത്തിന് എതിരെ ഗവര്‍ണര്‍ പറഞ്ഞ പരാമര്‍ശം ഒരു സാധാരണ പൗരന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍. ഗവര്‍ണര്‍ക്കെതിരെ നടക്കുന്നത് സ്വാഭാവിക പ്രതിഷേധമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News