ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

ഗവര്‍ണര്‍ക്കെതിരെ കെ കെ ശൈലജ രംഗത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമെന്ന് കെ കെ ശൈലജ പഞ്ഞു. ഗവര്‍ണര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു.

കടുത്ത പ്രതിഷേധം ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രേഖപ്പെടുത്തണം. ഗവര്‍ണര്‍ ഹാസ്യ ഗുണ്ടാ കഥാപാത്രമായ കീലേരി അച്ചുവിനെ ഓര്‍മ്മിപ്പിക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ തരംതാഴരുതെന്നും റോഡിലിരുന്നതൊന്നും അംഗീകരിക്കാനാകില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

ALSO READ:ഒരാഴ്ചയ്ക്കുള്ളില്‍ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

അതേസമയം മുഖ്യമന്ത്രിയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവേകവും പക്വതയുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരത്തില്‍ സമീപനം സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഗവര്‍ണര്‍ ഇപ്പോള്‍ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണ്. ഗവര്‍ണറുടെ സുരക്ഷ കേന്ദ്രത്തിന് കൈമാറിയത് വിചിത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഗവര്‍ണര്‍ക്ക് കേന്ദ്രസുരക്ഷ ഒരുക്കി സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അതേസമയം ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിച്ച് നേടുന്ന ആര്‍എസ്എസ് പ്രീതിയില്‍ ഉന്നതസ്ഥാനങ്ങളാണ് ആരിഫ് മുഹമ്മദ് ഖാനും ലക്ഷ്യമിടുന്നത്.

ALSO READ:നിലയില്ലാതെ പോയി നിലമേലെത്തി നിലത്തിരുന്ന് ഗവർണർ; ഇ ചന്ദ്രശേഖരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News