ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം; ബില്ല് പാസാക്കുന്നതിനുള്ള തടസം ഗവര്‍ണറാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനപരമായ പദവി അനുസരിച്ച് ബില്ലുകളില്‍ ഒപ്പ് വയ്ക്കാനുള്ള ചുമതല ഗവര്‍ണര്‍ക്കുണ്ടെന്നും ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാന്‍ ഒരു മടിയും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദന്‍. ഈ സമരം പ്രത്യേകതയുള്ള സമരമാണെന്നും അടിയന്തരമായി ഗവര്‍ണര്‍ ഒപ്പിടണമെന്നാണ് സമരത്തിന്റെ ആവശ്യം.

ഗവര്‍ണര്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണ്. പ്രതിഷേധം രാജ്ഭവനില്‍ എത്തുമ്പോള്‍ ഗവര്‍ണര്‍ ഇടുക്കിയില്‍ പോയത് അതുകൊണ്ടാണെന്നും ഇടുക്കിയിലെ കര്‍ഷകരുടെ സങ്കീര്‍ണമായ ഭൂപ്രശ്‌നം പരിഹരിക്കുകയായിരുന്നു സര്‍ക്കാരിന്റെ മുന്നിലുള്ള ലക്ഷ്യംമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതിനാണ് പുതിയ ബില്ല് കൊണ്ടുവന്നത്. 1960ലെ നിയമം ഭേദഗതി ചെയ്യാനായിരുന്നു ബില്‍. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ചേരുകയും കൂട്ടായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. കൂട്ടായ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ഭേദഗതി കൊണ്ടുവന്നത്.

ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്. ബിജെപി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ഗവര്‍ണര്‍ ഈ നില തുടര്‍ന്നാല്‍ കേരളമാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകും. ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ് 2023 സെപ്തംബര്‍ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്.ബില്‍ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിട്ടില്ല.

Also Read :സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം

ആര്‍ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ് പിന്നീട് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതം വഴിമുട്ടാനിടയായത്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍കൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ് നിയമസഭ പാസാക്കിയിട്ടുള്ളത്.

ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സാധ്യമാക്കുന്ന തരത്തില്‍ നിര്‍മാണം അനുവദിച്ചുകൊടുക്കുന്നതാണ് ഭേദഗതി ബില്‍. അതില്‍ ഒപ്പുവെയ്ക്കണം എന്നാണ് ആവശ്യം. എം വി ഗോവിന്ദന്‍ പറഞ്ഞു. നിരവധി പേരാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത്. എം എം മണി, മാത്യു ടി തോമസ്, സത്യന്‍ മൊകേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News