പുരോഗമന കലാസാഹിത്യ സംഘം മുന്‍ സെക്രട്ടറി പി അപ്പുക്കുട്ടന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദന്‍ മാസ്റ്റര്‍

പുരോഗമന കലാസാഹിത്യ സംഘം മുന്‍ സെക്രട്ടറിയും നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സാംസ്‌കാരിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, സാംസ്‌കാരിക ലോകത്തിനാകെ കനത്ത നഷ്ടമാണ്.

അധ്യാപകന്‍, സംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അപ്പുക്കുട്ടന് സാധിച്ചു. കേരള സംഗീത നാടക അക്കാദമി ജനറല്‍ സെക്രട്ടറി, സാഹിത്യ അക്കാദമി അംഗം എന്നീ നിലയിലും മികവ് പുലര്‍ത്തി.

Also Read : ‘കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടം’; പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ എ എൻ ഷംസീർ

മൗലീകമായി സാഹിത്യകൃതികളെ സമീപിക്കാനും നിരൂപിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സന്ദേശം എത്താത്ത മേഖലകളിലേക്കുമെത്തിക്കാനുള്ള ഇടപെടലുകളും നടത്തി. പി അപ്പുക്കുട്ടന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക മേഖലയുടെയും വേദനയില്‍ ഒപ്പംചേരുന്നു.

News Summery | Govindan Master condolences on the death of P Appukuttan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News