
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ . അനശ്വരമായ നിരവധി സിനിമാ ഗാനങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ച അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. മാങ്കൊമ്പ് ഗോപാലകൃഷ്‌ണന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും മലയാള ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അനുശോചന കുറിപ്പിൽ കുറിച്ചു.
Also read: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു
അതേസമയം, മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
70 കളിലും 80 കളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ എഴുതി. ലക്ഷാർച്ചനകണ്ട് മടങ്ങുമ്പോൾ, നാടൻപാട്ടിന്റെ മടിശ്ശീല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി അടക്കമുള്ള അന്യഭാഷാ ചലച്ചിത്ര തിരക്കഥകളും സംഭാഷണവും മലയാളത്തിലാക്കുന്നതിലൂടെയും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
അൽപ്പം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യം. 78 വയസായിരുന്നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബാഹുബലി, ആർആർആർ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങൾക്ക് മലയാളത്തിൽ സംഭാഷണങ്ങളും ഗാനങ്ങളും ഒരുക്കിയത് അദ്ദേഹമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

