‘പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കോടാലി’: എംവി ഗോവിന്ദൻ മാസ്റ്റർ

പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അൻവറിൻ്റെ ആരോപണങ്ങൾ ഫലപ്രദമായാണ് അന്വേഷിക്കുന്നത് എന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:‘മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം വക്രീകരിച്ചു; അൻവറിൻ്റെ മനസ്സിലുള്ളതെന്തെന്ന് വ്യക്തം’: എ കെ ബാലൻ

‘അൻവറിൻ്റെ പൊതുയോഗത്തിൽ പങ്കെടുത്തത് എസ്ഡിപിഐയുടെയും ജമാഅത്ത ഇസ്ലാമിയുടെയും പ്രവർത്തകർ. മുസ്ലിം ലീഗുകാരും കോൺഗ്രസ്സുകാരും യോഗത്തിനെത്തി. വിരലിലെണ്ണാവുന്ന സി പി ഐ എം പ്രവർത്തകരാണ് പങ്കെടുത്തത്. 300 താഴെ ആളുകൾ മാത്രമാണ് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തത്. പാർട്ടിക്കെതിരെ കൊമ്പുകുലുക്കി വന്നവരെ പ്രതിരോധിച്ചത് സാധാരണക്കാരായ ജനങ്ങളാണ്. പാർട്ടിക്കെതിരായ കടന്നാക്രമണങ്ങൾക്കെതിരായ പ്രതിരോധം തുടരാനാകണം. ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒരുപോലെ എതിർക്കണം’- എംവി ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News