കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇഎംഎസ് വഹിച്ച പങ്ക് വളരെ വലുതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇ എം എസ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇഎംഎസ് ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരള കാഴ്ചപ്പാട് ആദ്യം ആരംഭിച്ചത് ഇഎംഎസ് ആണ്. ഇഎംഎസിന്റെ തുടർച്ചയാണ് ഇന്നത്തെ നവകേരളം. മതനിരപേക്ഷ ഉള്ളടക്കവും ആഭിമുഖ്യവും കേരളത്തിൽ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ആയിരക്കണക്കിന് മനുഷ്യരുടെ ത്യാഗമാണ്. പുഷ്പനെ പോലെയുള്ളവർ ഇന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്.

Also Read: കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു; 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കും

ലീഗില്ലാ കേരളത്തിൽ കോൺഗ്രസ് ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കർണാടകത്തിൽ ആണ് അല്പം മെച്ചപ്പെട്ട് നിൽക്കുന്നത്. തെലുങ്കാനയിലും കർണാടകയിലും ഒഴിച്ചാൽ മറ്റെവിടെയാണുള്ളത്. 44 സീറ്റ് വച്ച് എങ്ങനെ പ്രധാനമന്ത്രി ആകും. ലീഗിന്റെ പിന്തുണയോടെ ജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിൽ മൗലികമായി വ്യത്യാസമില്ല. ഒന്ന് മൃദു ഹിന്ദുത്വമാണ് മറ്റേത് തീവ്രഹിന്ദുത്വമാണ്. ഏറ്റവും വലിയ വർഗീയ ശക്തികളുടെ പരിപാടിയിൽ പങ്കെടുത്ത ആളാണ് അതീശനെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here