പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും; എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി; എം വി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം എൽ ഡി എഫ് തിരുത്തികുറിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി എന്നും പുതുപ്പള്ളിയിൽ വികസനവും, രാഷ്ട്രീയവും ചർച്ചയായി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ ഡി എഫ് ഈ മണ്ഡലത്തിൽ ജയിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ ഡി എഫിന് ജയിക്കാനാവശ്യമായ വോട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ നൽകുമെന്നും
ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ:പുതുപ്പള്ളിയിൽ യു ഡി എഫ് പ്രതികൂട്ടിൽ ആയി, രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സി പി ഐ എം പരിപാടിയിലേക്ക് ക്ഷണിക്കുന്നത്; മന്ത്രി എം ബി രാജേഷ്

വികസന രംഗത്ത് പുതുപ്പള്ളി പിന്നോക്കാവസ്ഥയിൽ ആണ്, പുതുപ്പള്ളിയിൽ കാര്യമായ വികസനം ഉണ്ടായില്ല എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ചിട്ടയായ പ്രചരണമാണ് എൽ ഡി എഫ് പുതുപ്പള്ളിയിൽ നടത്തിയത്
മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ നല്ല പങ്കാളിത്തം ഉണ്ടായി.ഇത് വലിയ പ്രയോജനം ചെയ്തു. കുടുംബയോഗങ്ങളിലേക്ക് 35000 ൽപ്പരം ആളുകൾ എത്തിഎന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ALSO READ:മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും ജയറാമിൻ്റെ ബിഗ് സല്യൂട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News