‘ക്ഷേമപെൻഷൻ കൈക്കൂലി’യെന്ന കെസി വേണുഗോപാലിന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഗോവിന്ദൻ മാസ്റ്റർ

MV GOVINDAN KC

തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷനെന്ന കെസി വേണു ഗോപാലിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന്റെ കാലത്ത് 30 ലക്ഷം പേർക്ക് വെറും 600 രൂപയാണ് പെൻഷൻ നൽകിയത്. എൽഡിഎഫ് ഇന്ന് 1600 കൊടുക്കുന്നു. പെൻഷൻ കൈക്കൂലിയാണെങ്കിൽ തെരെഞ്ഞെടുപ്പ് വരുമ്പോ മാത്രം നൽകിയാൽ മതിയല്ലോ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങള തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്ന് പ്രസ്ഥാവന നടത്തി. ഹിന്ദു പത്രത്തെ ഉദ്ധരിച്ചാണ് പ്രസ്ഥാവന. എന്നാൽ, ഹിന്ദു പത്രം തന്നെ അത് നിഷേധിച്ചു. ഇതാണ് കെ സി വേണുഗോപാലിന്റെ അവസ്ഥയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതൊന്നും നിലമ്പൂരിൽ ചർച്ചയാവില്ല, ചർച്ചയാകണമെങ്കിൽ അടിസ്ഥാനം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വസ്തുതകൾ പറഞ്ഞു പോകുന്ന നിലപാടാണ് എൽഡിഎഫിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; ‘തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ’: അധിക്ഷേപവുമായി കെ സി വേണുഗോപാൽ; പെൻഷനെ കൈക്കൂലിയെന്ന് വി‍ളിച്ചതിൽ വൻ പ്രതിഷേധം

ദേശീയപാത തകർന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. റോഡ് തകർന്നിടത്ത് അതിന്‍റെ അതോറിറ്റി പോകും. മുഖ്യമന്ത്രി പോകേണ്ട കാര്യമെന്താണെന്ന് എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. മുഖ്യമന്ത്രി പോകേണ്ടത് മന്ത്രിയെക്കാണാനല്ലേ, അത് നാളെ കാണുന്നുണ്ട്. വളരെ വേഗം നാഷണൽ ഹൈവേ പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. നാഷണൽ ഹൈവേ പൊളിഞ്ഞ് പോയതിൽ യുഡിഎഫിന് സന്തോഷമാണ്. പൊളിഞ്ഞ് കിട്ടിയെന്ന ആഹ്ലാദ പ്രകടനമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News