സ്വപ്നക്ക് ഗോവിന്ദന്‍ മാസ്റ്ററുടെ വക്കീല്‍ നോട്ടീസ്

സ്വപ്ന സുരേഷിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ വക്കീല്‍ നോട്ടീസ്. സ്വപ്ന ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു.മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അഡ്വ നിക്കോളാസ് ജോസഫ് മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News