60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം; ഓണം പ്രമാണിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

also read- അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുളള അപേക്ഷ അടിയന്തരമായി കേട്ടില്ല; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങി 2 വര്‍ഷമായിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്റ്റ്‌വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂര്‍ത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍എസ്എപി ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേര്‍ക്കാണ് മാത്രമാണ് എന്‍എസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എന്‍എസ്എപി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസോടെ മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News