സ്മാർട്ട് മീറ്റർ ടെൻഡർ റദ്ദാക്കണം; കെഎസ്ഇബിക്ക് സർക്കാരിന്റെ നിർദേശം

വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്താനായി ക്ഷണിച്ച ടെൻഡർ റദ്ദാക്കാൻ കെഎസ്ഇബിക്ക് സർക്കാരിന്റെ നിർദേശം. നിലവിലെ ടെണ്ടറുകളിൽ പറയുന്ന തുക സാധാരണക്കാർക്ക് അധിക ബാധ്യതയാണ്. 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവിന് പോലും മാസം 80 രൂപ അധിക ബാധ്യത ഉണ്ടാകും. ഇത് പരിഗണിച്ച് സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി സമർപ്പിക്കാനും ഊർജ വകുപ്പ് കെഎസ്ഇബിക്ക് കത്തയച്ചു.

Also Read: അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കും; മന്ത്രി പി രാജീവ്

ടോട്ടക്‌സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഗ്യാൻവാപി സർവ്വേ; സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News