കെടിയു വിസി നിയമനം, ഗവർണറുടെ കത്തിന് മറുപടി നൽകി സർക്കാർ

കെടിയു വിസി നിയമനം സംബന്ധിച്ച ഗവർണറുടെ കത്തിന് മറുപടി നൽകി സർക്കാർ. സർക്കാർ മൂന്നു പേരടങ്ങിയ പാനൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകി. ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥ് ഇതിലുൾപ്പെടുന്നു. ബൈജു ഭായ്, അബ്ദുൽ നിസാർ എന്നിവരാണ് പാനലിലുള്ള മറ്റ് രണ്ടു പേർ. സിസാ തോമസ് ഈ മാസം 31-നാണ് വിരമിക്കുന്നത്. സർക്കാരിന്റെ ശുപാർശയിൽ നാളെ ഗവർണർ തീരുമാനമെടുക്കും.

താല്പര്യമുള്ളവരെ വിസി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്തുനല്‍കിയിരുന്നു. വി.സി നിയമനത്തിൽ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്തിയ ഗവർണർ പിന്നീട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതേത്തുടർന്നാണ് സർക്കാറിന് താല്പര്യമുള്ളവരുടെ പേര് വിസി സ്ഥാനത്തേക്ക് നിർദ്ദേശിക്കണം എന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് കത്തയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News