
ഇന്ത്യയിൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ടെലിഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകളും ഓടിടി ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നതിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടീസയച്ചത്. ഈ നോട്ടീസിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ടെലിഗ്രാം 15 ദിവസത്തിനകം വിശദീകരണവും നൽകണം.
സിനിമാ നിർമാതാക്കൾ, ഓടിടി പ്ലാറ്റ്ഫോമുകൾ വിതരണക്കാർ തുടങ്ങിയവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. പുതിയ സിനിമകളും മറ്റും റിലീസായി ദിവസങ്ങൾക്കകം തന്നെ ടെലിഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതാണ് നടപടിയെടുക്കാൻ കാരണം.
ഇതിനു മുമ്പും ഇത്തരത്തിൽ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ടെലിഗ്രാമിന് കേന്ദ്രം നോട്ടീസയച്ചിരുന്നു. 3000 ത്തിലേറെ സിനിമകൾക്കെതിരെ നടപടി സ്വീകരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.
Also Read: ഫോൺ ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യാം; ആറ് മാസത്തേക്ക് സേവനം സൗജന്യം
നീറ്റ് – യുജി പുനഃപരീക്ഷാ ബന്ധപ്പെട്ടും ടെലിഗ്രാമിനെതിരെ മുമ്പ് നടപടി സ്വീകരിച്ചിരുന്നു. ജൂൺ 21 ന് നടക്കുന്ന പരീക്ഷക്ക് ജൂൺ 22 വരെ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

