സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി; ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വിജിലൻസ് അന്വേഷണങ്ങള്‍ നീണ്ടു പോകാതിരിക്കാൻ ഡയറക്‌ടർ നൽകിയ ശുപാ‍‍ർശ അംഗീകരിച്ചാണ് ഉത്തരവ് ഇറക്കിയത്. മൂന്നു മാസം മുതൽ 12 മാസം വരെയാണ് സമയപരിധി നൽകിയിട്ടുള്ളത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കൂടിയാണ് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത് .

ALSO READ: 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്രാ ഇളവ്: മന്ത്രി ആന്‍റണി രാജു

ബുധനാഴ്‌ച ഇറക്കിയ ഉത്തരവിൽ,വിജിലൻസിന്റെ മിന്നൽ പരിശോധനക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശകള്‍ ഒരു മാസത്തിനകം നൽകണം. ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, ഡയറക്‌ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം,അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോ‍ർട്ട് നൽകണം. കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടിയാൽ 6 മാസത്തിനകം കുറ്റപത്രം നൽകണം എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ബുധനാഴ്‌ചക്ക് ശേഷമുള്ള കേസുകളിലായിരിക്കും സമയപരിധി ബാധകമാകുക.

ALSO READ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണം: മന്ത്രി വി ശിവൻകുട്ടി

കൈക്കൂലി വാങ്ങുന്നത് പിടികൂടിയാൽ ഉദ്യോഗസ്ഥനെ മാതൃവകുപ്പ് പിരിച്ചുവിടണമെന്ന് മുൻപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ട്രാപ്പ് കേസിൽ പിടികൂടിയാലും സസ്‌പെൻഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ തിരികെ കയറുകയും, പെൻഷനായാലും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാകാത്ത സാഹചര്യമുണ്ട്.

ALSO READ:‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസം കൊണ്ട് അയ്യായിരത്തിലേറെ പരിശോധനകൾ

കേസ് രജിസ്‌റ്റർ ചെയ്‌തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ ഉള്ളത്. കോടതി നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടി വാങ്ങണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്‌ടറുടെ പ്രത്യേക അനുമതിയും വാങ്ങണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News