
പുകവലിക്കും മദ്യത്തിനുമെതിരെ പരസ്യ ചിത്രവുമായി അട്ടപ്പാടിയിലെ കാരറ ഗവ. യു പി സ്കൂൾ. ‘വലിയ വില കൊടുക്കേണ്ടി വരും’ എന്ന പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത് സ്കൂൾ ഫിലിം ക്ലബാണ്. മന്ത്രി എം ബി രാജേഷ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം റിലീസ് ചെയ്തു.
ലോക പുകയില വിരുദ്ധ ദിനത്തിലാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. മന്ത്രി എം ബി രാജേഷ് ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ റിലീസ് നിർവഹിച്ചത്. സിഗരറ്റും മദ്യവും ഒരു സാധാരണക്കാരന്റെ ജീവിതത്തിൻ്റെ സാമ്പത്തികാവസ്ഥ എങ്ങനെ തകിടം മറിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. അട്ടപ്പാടിയിലെ കാരറ ഗവ. യു.പി സ്കൂൾ – ‘വലിയ വില കൊടുക്കേണ്ടി വരും’ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചത്.
മൂന്നാം ക്ലാസുകാരി ശ്രീഭവ്യയാണ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. വിദ്യാർത്ഥിനിയായ മിത്ര സാജൻ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. അനീഷ് പുലിയറ സഹസംവിധാനവും പ്രധാന അധ്യാപികയും സംവിധായികയുമായ സിന്ധുസാജനാണ് ചിത്രത്തിൻ്റെ നിർമ്മാണ മേൽനോട്ടം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

