ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ജി ആർ അനിൽ

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഭക്ഷ്യമന്ത്രിയുടെ നിർദേശം. ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ജിആർ അനിൽ ഇക്കാര്യം ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.  ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.

also read: വയനാട് അപകടം: മക്കിമല യു പി സ്കൂളില്‍ പൊതുദര്‍ശനം
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം അധികൃതർ തടഞ്ഞു. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വരുന്നതു വരെ കിറ്റ് വിതരണം നിർത്തിവയ്ക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ അഭിപ്രായമാണ്‌ കിറ്റ്‌ വിതരണം തടയുന്നതിലേക്ക്‌ നയിച്ചത്‌. കലക്‌ട്രേറ്റിൽ വെള്ളിയാഴ്ച ചേർന്ന തെരഞ്ഞെടുപ്പുമായി ബന്‌ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ ‘ഇപ്പോൾ കിറ്റ്‌ നൽകാമോ ’എന്ന അഭിപ്രായമാണ്‌ കിറ്റ് വിതരണം തടയുന്നതിന് കാരണം . പ്രതിപക്ഷത്തെ ചിലരുടെ ഇടപെടലിനെ തുടർന്നാണ്‌ ഇത്തരം സംശയം വന്നതെന്നാണ് സൂചന. എന്നാൽ, തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ വളരെ മുമ്പേ നടപടികൾ തുടങ്ങിയതിനാലും സർക്കാർ നയപരമായ തീരുമാനം പ്രഖ്യാപിച്ചതിനാലും ഇക്കാര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം വരുന്നില്ലെന്ന്‌ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

also read:ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലിലേക്ക്

കിറ്റുകൾ ഗോഡൗണുകളിൽ നിന്ന്‌ റേഷൻ കടകളിലേക്ക്‌ എത്തിക്കാനും തുടങ്ങിയിരുന്നു. ജില്ലയിൽ 34,000 കുടുംബങ്ങൾക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കേണ്ടത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലും കിറ്റ്‌ വിതരണത്തെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News