സംസ്ഥാനത്ത് റേഷൻകടകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി ജിആർ അനിൽ

GR Anil vision 2031

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ച് വരുന്ന റേഷൻകടകൾ അടച്ചുപൂട്ടുവാൻ തീരുമാനിച്ചതായി വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാരഹിതമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആർ അനിൽ. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് സർക്കാർ നയം. റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനു വേണ്ടി വകുപ്പുതലത്തിൽ സമിതി രൂപീകരിച്ചിരുന്നു.

സമിതിയുടെ റിപ്പോർട്ടിന്മേലുള്ള, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനും, റേഷൻകടകളെ വൈവിധ്യവത്ക്കരിച്ച് കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും, ഇവ വഴി സർക്കാർ-അർദ്ധ സർക്കാർ-പൊതുമേഖലാ-സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉല്പന്നങ്ങൾ വില്ക്കുന്നതിനുമുള്ള അനുമതി നല്കുന്നത് പരിഗണിയ്ക്കുവാനും യോഗം തീരുമാനിച്ചു.

Also read; കൊടകര കുഴല്‍പ്പണക്കേസ്: ബി ജെ പിയെ വെള്ളപൂശി ഇ ഡി കുറ്റപത്രം

റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തും. റേഷൻ വ്യാപാരികൾ, സെയിൽസ്മാൻമാർ, കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിയ്ക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ., ജി.ശശിധരൻ, ജോൺ പി.ജെ, (കേരളാ റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു)),അഡ്വ.ജോണി നെല്ലൂർ എക്സ് എം.എൽ.എ., ടി.മുഹമ്മദലി, സി.മോഹനൻ പിള്ള (ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ), കെ.ബി. ബിജു, കാടാമ്പുഴ മൂസ, കെ.സി. സോമൻ, ടി.ഹരികുമാർ, കുറ്റിയിൽ ശ്യം, സുരേഷ് കാരേറ്റ് (കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ), എൽ.സാജൻ, എ.ഷെഫീക് (കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി)) എന്നിവരും പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News