ഒന്നുമറിയാത്ത കുട്ടിയായിരുന്നു, ഗ്രേസിനെ തനിക്ക് വേണ്ട രീതിയിൽ ​ഗ്രൂം ചെയ്തെടുത്തതാണെന്ന് ജീവിത പങ്കാളി; വ്യാപക വിമർശനം

Grace Antony Grooming Remark Controversy

മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ഗ്രേസ് ആന്റണി. സംഗീത സംവിധായകൻ കൂടിയായ എബി ടോം സിറിയക് ആണ് ​ഗ്രേസിന്റെ ജീവിതപങ്കാളി. ഇരുവരും ചേർന്ന് നൽകിയ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എബി ടോം സിറിയക് നടത്തിയ പരാമർശത്തിനെതിരേ വ്യാപകവിമർശനം ഉയരുകയാണ്.

ഗ്രേസുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞപ്പോൾ എബി നടത്തിയ പരാമർശമാണ് വിവാദമായത്. 18 വയസിലാണ് താൻ ഗ്രേസിനെ പരിചയപ്പെട്ടതെന്നും അന്ന് ഒന്നുമറിയാത്ത കുട്ടിയായിരുന്നു ​ഗ്രേസെന്നും എബി ടോം സിറിയക് പറയുന്നു. തനിക്കുവേണ്ട രീതിയിൽ ​ഗ്രേസിനെ മാറ്റിയെടുക്കുകയായിരുന്നുവെന്നും എബി പറഞ്ഞു. ഈ വാക്കുകളാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.

ALSO READ: അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിൽ ആശാ ഭോസ്‌ലെ, അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് അന്ന്; വൈറലായി ചിത്രങ്ങൾ

ഗ്രൂം ചെയ്‌തെടുത്തതാണെന്ന് എബി പറയുമ്പോൾ ‘വളർത്തിയെടുത്തു’ എന്ന് ഗ്രേസ് കൂട്ടിച്ചേക്കുന്നുമുണ്ട്. ഇത് കേട്ട് വലിയ തമാശയെന്നോണം അവതാരകയുൾപ്പെടെ മൂന്നുപേരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനവും ഉയ‌ർന്നു. തനിക്കുവേണ്ടി പങ്കാളിയെ മാറ്റിയെടുത്തെന്ന് അഭിമാനപൂർവം പറയുന്നതിലെ സ്ത്രീവിരുദ്ധതയുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. പങ്കാളികൾക്കിടയിലെ തുല്യതയെ കുറിച്ചുള്ള ചർച്ചയും ഉയരുന്നുണ്ട്. മറ്റൊരാളെ തനിക്കുവേണ്ടി മാറ്റിയെടുത്തുവെന്നത് തമാശയായി അവതരിപ്പിക്കേണ്ട കാര്യമല്ലെന്നും അതിനെ ചിരിച്ചു തള്ളാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു. കാൽപനികവത്കരിക്കാൻ പാടില്ലാത്ത് ഒരു കാര്യമാണിതെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

അതേസമയം വിവാദങ്ങൾക്ക് പിന്നാലെ ഗ്രേസ് ആന്റണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലും ച‌ർച്ചയാവുന്നുണ്ട്. ‘പെർഫെക്ട് ഗ്രൂമിങ് ഏട്ടായി’ എന്ന ക്യാപ്ഷനോടെ എബിയെ ടാഗ് ചെയ്ത് ​ഗ്രേസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് വീണ്ടും വി‌മർശനങ്ങൾ ഏറ്റുവാങ്ങുന്നത്. വിമർശകർക്ക് താരം നൽകിയ പരോക്ഷ മറുപടി ഏതായാലും കൂടുതൽ വിമർശനങ്ങൾ നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News