“എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

Grace Antony

ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് എന്ന് നടി ഗ്രേസ് ആന്റണി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

ഓഡിഷന്‍ വഴിയിലാണ് ആദ്യസിനിമയിലേക്ക് താന്‍ എത്തിയതെന്നും ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ ഓഡിഷന്‍ വഴിയിലാണ് ആദ്യസിനിമയായ ഹാപ്പി വെഡിങ്ങിലേക്ക് വന്നത്.

ഹാപ്പി വെഡിങ് കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചത്. എന്റെ അനുഭവത്തില്‍ എനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. സുഹൃത്തുക്കളുടെ അനുഭവം കേട്ട് വിഷമം തോന്നിയിട്ടുണ്ട്.

തുല്യവേതനം വേണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുന്‍നിര്‍ത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു താരത്തെ മുന്‍ നിര്‍ത്തി സിനിമ എടുത്താല്‍ അയാള്‍ക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിയ്ക്കാന്‍ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണം.

തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു . അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാന്‍ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാന്‍ എനിക്ക് കഴിഞ്ഞത്.

ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്ലെറ്റില്‍ പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.

അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല. പുരുഷന്മാര്‍ക്ക് എവിടെ നിന്നും ഡ്രസ്സ് മാറാം. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമണ്‍ സെന്‍സ് ആണ്.’ ഗ്രേസ് പറയുന്നു.

രണ്ടുവർഷം കൊണ്ടാണ്‌ സിനിമാമേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല

കാണുന്നതൊന്നും വിശ്വസിക്കാനാകില്ല

സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു

വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും

ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.

സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.

വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം

സിനിമ മേഖലയിൽ വ്യാപക ചൂഷണം

അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം

അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍

സംവിധായകര്‍ക്കെതിരേയും മൊഴി

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
വിസമ്മതിച്ചാല്‍ ഭീഷണി

നഗ്നതാപ്രദര്‍ശനവും വേണം

മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം

ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും

എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍

വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും

പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുന്നു

രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കും

വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും

സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ പിടിച്ചു നില്‍ക്കും.

പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണി

സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ റിപ്പീറ്റ് ഷോട്ടുകൾ എടുത്ത് ബുദ്ധിമുട്ടിച്ചു

ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്നു

മലയാളസിനിമയിൽ തമ്പ്രാൻവാഴ്ച നടക്കുന്നു

സ്ത്രീകളോട് പ്രാകൃത സമീപനം

ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു

അവസരത്തിനായി ശരീരം ചോദിക്കുന്നു

പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു

തുറന്ന് പറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി

സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോകാന്‍ ഭയം

ഫോണ്‍ വഴിയും മോശം പെരുമാറ്റം

അല്‍പ്പ വസ്ത്രംധരിച്ചാല്‍ അവസരം, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News