സ്കൂളുകളിലെ എൻസിസി കേഡറ്റുകളുടെ ഗ്രേസ് മാർക്ക് വർധിപ്പിച്ചു

എൻ.സി.സി കേഡറ്റുകൾക്കുള്ള ഗ്രേസ്​ മാർക്ക്​ ഉയർത്തി ​. റിപ്പബ്ലിക്​ ദിന പരേഡ്​ ക്യാമ്പ്​/ താൽ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ നൗ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ വായു സൈനിക്​ ക്യാമ്പ്​/എസ്​.പി.എൽ.എൻ.ഐ.സി/ യൂത്ത്​ എക്സ്​ചേഞ്ച്​ പോഗ്രാം എന്നിവയിൽ പ​ങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക്​ 40 മാർക്കാക്കി ഉയർത്തി.

Also Read: യുപിഐ ഇടപാട് മൂലം കള്ളക്കേസിൽ പെടുത്തി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്രം

നാഷനൽ ഇന്‍റഗ്രേഷൻ ക്യാമ്പ്​/ ഏക്​ ഭാരത്​ ശ്രേഷ്ഠ ഭാരത്​ / റോക്ക്​ ​ൈക്ലംബിങ്​ ട്രെയിനിങ്​ ക്യാമ്പ്​/ അഡ്വാൻസ്​ ലീഡർഷിപ് ക്യാമ്പ്​/ ബേസിക്​ ലീഡർഷിപ് ക്യാമ്പ്​/ ട്രക്കിങ്​ പ്രീ -ആർ.ഡി.സി/ അറ്റാച്ച്​മെന്‍റ്​ ക്യാമ്പ്​/ പ്രീ ടി.എസ്​.സി/ പ്രീ എൻ.എസ്​.സി/പ്രീ വി.എസ്​.സി/ ഐ.ജി.സി/ ബേസിക്​ പാരാകോഴ്​സ്​/ സെൻട്രലി ഓർഗനൈസ്​ഡ്​ ക്യാമ്പ്​ എന്നിവയിൽ പ​ങ്കെടുത്തവർക്ക്​ 25 മാർക്ക്​ നൽകുന്നത്​ 30 ആക്കി ഉയർത്തും. എന്നാൽ, 75 ശതമാനമോ അതിൽ കൂടുതലോ പരേഡ്​ ഹാജരുള്ളവർക്ക്​ നൽകിയിരുന്ന 20മാർക്ക്​ മാറ്റമില്ലാതെ തുടരും. മാമ്പറം ഹയർസെക്കൻഡറി സ്കുൾ വിദ്യാർഥി സിദ്ധാർഥ്​ എസ്. കുമാർ ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്​ ഗ്രേസ്​ മാർക്ക്​ പരിഷ്​കരിച്ചുള്ള 2023 ഏപ്രിൽ 20​ലെയും മേയ്​ 15ലെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുകൾ ഭേദഗതി ചെയ്തത്​.

Also Read: വിദ്വേഷ മുദ്രാവാക്യം: അഞ്ചു പേർക്കെതിരെ യൂത്ത്‍ലീഗ് നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News