ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് സര്‍വകലാശാലകള്‍

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചത്. ഓപ്പണ്‍ സര്‍വകലാശാലയുടെ 47(2), 72 വകുപ്പുകള്‍ പ്രകാരം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല നല്‍കുന്ന കോഴ്‌സുകള്‍ മറ്റു റെഗുലര്‍ സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസം വഴിയോ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയോ നടത്താന്‍ അനുമതിയില്ല. ആ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം സര്‍വകലാശാലകള്‍ എടുത്തിരിക്കുന്നത്.

ALSO READ: രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമദ്

ഇക്കഴിഞ്ഞ ജൂണില്‍ എംജി സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചിരുന്നു. പക്ഷേ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഇല്ലാത്ത കോഴ്‌സുകളായിരുന്നു ഇത്. ഈ മാസം 24 മുതല്‍ കേരളയിലും നവംബര്‍ ഒന്നിന് കണ്ണൂര്‍ സര്‍വകലാശാലയിലും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി കൂടുതല്‍ കോഴ്‌സുകള്‍ നല്‍കാന്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചു. അതേസമയം കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News