ഗ്രാമി അവാര്‍ഡ്; പുരസ്‌കാര തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ‘ശക്തി’

ഗ്രാമി അവാര്‍ഡ് തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ഫ്യൂഷന്‍ ബാന്‍ഡായ ‘ശക്തി’. ‘ദിസ് മൊമെന്റ്’ എന്ന ഏറ്റവും പുതിയ ആല്‍ബത്തിനാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള അവാര്‍ഡ്. ഗണേഷ് രാജഗോപാലിനൊപ്പം ശങ്കര്‍ മഹാദേവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. എട്ട് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. ശങ്കര്‍ മഹാദേവന്‍, സക്കീര്‍ ഹുസൈന്‍, ജോണ്‍ മക് ലോഗ്ലിന്‍, വി. സെല്‍വഗണേഷ്, ഗണേഷ് രാജഗോപാലന്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

Also Read: അമേരിക്കയുടെ ആക്രമണം യെമനിലും; വ്യോമാക്രമണം കടുപ്പിച്ചു

2023ലാണ് ആല്‍ബം റിലീസായത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് അവാര്‍ഡും മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം പുരസ്‌കാരവും ഉള്‍പ്പെടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളാണ് സകീര്‍ ഹുസൈന് ലഭിച്ചത്. ടെയിലര്‍ സ്വിഫ്റ്റിന്റെ ‘മിഡ്നൈറ്റ്‌സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സോളോ പോപ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസ് ലഭിച്ചു. ഈ വര്‍ഷത്തെ മികച്ച കണ്‍ട്രി ആല്‍ബമായി ലെയ്നി വില്‍സണ്‍ന്റെ ‘ബെല്‍ബോട്ടം കണ്‍ട്രി’യും മികച്ച അര്‍ബന്‍ ആല്‍ബമായി കരോള്‍ ജിയുടെ മാനാനാ സെറ ബോണിട്ടോയും തെരഞ്ഞെടുക്കപ്പെട്ടു.

2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി പണിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News