തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ചെറുമകൻ പിടിയിലായി . തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. പനങ്ങാവിൽ അബ്ദുല്ല , ഭാര്യ ജമീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്ന എന്ന അക്മൽ ആണ് പിടിയിലായത്.അക്മൽ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് വിവരം നിലവിൽ അക്മലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പണം ചോദിച്ചത് നൽകാത്തതിലുള്ള വഴക്കാണ് അക്മലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു .മാനസിക രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരുന്ന വ്യക്തിയാണ് അക്മൽ .

also read:നിയമസഭയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല , കോൺഗ്രസ്സ് അംഗങ്ങൾ മർദിച്ചു, വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുധ

മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം മൂലം , വീട്ടുകാർ പോലീസിന്റെ സഹായത്തോടെയാണ് മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചത്. ഇത് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായി.തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ട് വന്നത് .

also read:റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel