മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു, ചെറുമകന്‍ അറസ്റ്റില്‍

മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ മാലയും കാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റുമാണ് മോഷണം പോയത്. മാല കാണാതായതോടെ പൊന്നമ്മ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടില്‍ തന്നെ താമസിക്കുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തില്‍ സുധീഷ് (26) പിടിയിലായത്.

ഉറങ്ങിക്കിടന്ന പൊന്നമ്മയുടെ കഴുത്തില്‍നിന്നും മാല എടുത്ത ശേഷം സമാന രീതിയിലുള്ള മുക്കുമാല കൊണ്ടിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സുധീഷിനെ പള്ളിപ്പാട് ഭാഗത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഹരിപ്പാട് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹരിപ്പാട് എ.എസ്.എച്ച് ഒ.വി. എസ് ശ്യാംകുമാര്‍, എസ്.ഐമാരായ ശ്രീകുമാര്‍, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here