യുഎസ് സെനറ്റിലെ ഏറ്റവും മുതിർന്ന അംഗമായ ഗ്രാസ്ലി അണുബാധ ചികിത്സിക്കായി ആശുപത്രിയിൽ

യുഎസ് സെനറ്റിലെ ഏറ്റവും മുതിർന്ന അംഗമായ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ചക്ക് ഗ്രാസ്ലിയെ അണുബാധ ചികിത്സിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ നിന്ന് ആൻറിബയോട്ടിക് സ്വീകരിക്കുകയാണ് .

90കാരനായ ഗ്രാസ്‌ലി നല്ല അവസ്ഥയിലാണ് എന്നും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് എത്രയും വേഗം ജോലിയിൽ പ്രവേശിക്കും എന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ALSO RAED: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; സഞ്ജു ടീമില്‍

ഗ്രാസ്ലി 1980-ൽ സെനറ്റിലേക്കുള്ള തന്റെ ആദ്യ തെരെഞ്ഞെടുപ്പിൽ വിജയിക്കുകയും ഏഴു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പഴയ നിയമസഭാംഗങ്ങളിൽ ഒരാളായ ഗ്രാസ്ലി സമീപ മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങളും ആശുപത്രി സന്ദർശനങ്ങളും ഉണ്ടായിട്ടുള്ള മുതിർന്ന നേതാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here