മാറ്റി നിര്‍ത്തിയവര്‍ക്കുള്ള കിടിലന്‍ മറുപടി! ഷമി ഹീറോയാടാ ഹീറോ!

ഏറെനാള്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന ഷമി, ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി ന്യൂസിലെന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റുകള്‍ നേടി തന്റെ വരവറിയിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്ക് എതിരെ നടന്ന പരമ്പരയിലും ഷമി നേടിയത് അഞ്ചു വിക്കറ്റായിരുന്നു. ഇപ്പോള്‍ ഷമിയുടെ കരുത്തില്‍ കുതിക്കുകയാണ് ഇന്ത്യ. മൂന്നേ മൂന്നു മത്സരങ്ങളില്‍ നിന്നും നേടിയിരിക്കുന്നത് 14 വിക്കറ്റുകളാണ്. ഷമിയുടെ മാരക പേസില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു എന്നു തന്നെ പറയാം. ലങ്കന്‍ ബാട്ട്‌സ്മാന്‍മാരെ എറിഞ്ഞുവീഴ്ത്തി പുതിയൊരു റെക്കോഡും സ്വന്തം പേരിലാക്കി.

ALSO READ: പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയില്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം. ഈ ടെറ്റില്‍ ഇനി ഷമിക്ക് സ്വന്തം. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തു. വെറും പതിനാല് മത്സരങ്ങളില്‍ നിന്നും 45 വിക്കറ്റുകളാണ് ഷമി ലോകകപ്പില്‍ നിന്ന് മാത്രമായി ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തിയത്. ശ്രീലങ്കയ്ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും. സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി.

ALSO READ: ആ രണ്ട് സിനിമകളിൽ കൊച്ചിൻ ഹനീഫയ്ക്ക് വേണ്ടി ശബ്ദം നൽകിയത് ഞാനായിരുന്നു, മണിച്ചേട്ടനാണ് അവസരം തന്നത്

വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇടവേള കിട്ടിയപ്പോള്‍ മുതല്‍ ഷമി ലോകകപ്പിനുള്ള ഒരുക്കം തുടങ്ങി. ഉത്തര്‍ പ്രദേശിലെ അലിനഗറിലുള്ള ഫാംഹൗസില്‍ മൂന്ന് പിച്ച് ഒരുക്കിയായിരുന്നു ഷമിയുടെ പരിശീലനം. ബാറ്റിംഗ് അനുകൂലമായ ഫ്ലാറ്റ് പിച്ചില്‍ ഹാര്‍ഡ് ലെങ്ത് പന്തുകള്‍ തുടരെ എറിഞ്ഞ് പരിശീലിച്ചു. പുല്ല് നിറഞ്ഞ പിച്ചില്‍ പ്രാധാന്യം നല്‍കിയതത് പന്തിന്റെ ചലനത്തിന്. പന്തിന് ഗ്രിപ്പ് കിട്ടുന്ന പിച്ചുണ്ടാക്കിയും കഠിന പരിശീലനം. ടീമിനൊപ്പമില്ലാതിരിരുന്നപ്പോഴും ബൗളിംഗിന്റെ മൂര്‍ച്ച കൂട്ടാനുള്ള പ്രയത്നമാണ് ഷമിയെ ലോകകപ്പ് ടീമില്‍ എത്തിച്ചതെന്ന് കോച്ച് മുഹമ്മദ് ബദറുദ്ദീന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. കഠിനാധ്വാനം ഒരിക്കലും പാഴായി പോകില്ല!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News