മാംഗല്യം തന്തുനാനേനാ! ഗ്രീക്ക് ദേവതക്ക് മലയാള മണ്ണിൽ പ്രണയ സാക്ഷാത്കാരം

aluva wedding

അതിരില്ലാതൊഴുകിയ പ്രണയ സാക്ഷാത്ക്കാരത്തിൻ്റെ കഥയാണ് ഇന്നലെ ആലുവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് പറയാനുള്ളത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ മലയാള മണ്ണിലെത്തി ജീവിത പങ്കാളികളായിരിക്കുകയാണ് ഗ്രീക്ക് യുവതി പരസ്കെയും ആലുവ സ്വദേശി അഭിനവും. അതിർവരമ്പുകൾ ഭേദിച്ച പരസ്പരം ചേർത്തു പിടിച്ച ആ കഥയുടെ ആരംഭിക്കുന്നത് കടലിനക്കരെയുള്ളൊരു നാട്ടിൽ വച്ചാണ്. ഇംഗ്ലണ്ടിലാണ് ഈ പ്രണയ കഥയുടെ ആരംഭം.

ALSO READ; ‘ലഹരിക്കെതിരെ ആയിരം ഗോൾ’: ലഹരി വിരുദ്ധ പ്രചാരണത്തിന് മാനാഞ്ചിറ സ്ക്വയറിൽ തുടക്കം

വർഷങ്ങളായി ഇംഗ്ലണ്ടിലാണ് ആലുവ സ്വദേശി അഭിനവ് ജോലി ചെയ്യുന്നത്. അവിടെ നിന്നാണ് ഗ്രീക്കുകാരിയായ പരസ്കെയിലിനെ ആദ്യമായി കാണുന്നത്. പിന്നെ അവർ സുഹൃത്തുക്കളായി. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ കടൽ കടന്നെത്തിയ ഗ്രീക്ക് യുവതിക്ക് ആലുവ ക്ഷേത്രത്തിൽ മാംഗല്യം. ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഗ്രീക്കിൽ നിന്നും പരസ്കെയുടെ കുടുംബാംഗങ്ങളും ചടങ്ങിനെത്തി. അവർക്ക് ഇതെല്ലാം പുതിയ കാഴ്ചകളായിരുന്നു. അങ്ങനെ നീണ്ടകാലത്തെ പ്രണയത്തിന് ശേഷം എല്ലാ അതിർവരമ്പുകളും ഭേദിച്ച് അവർ ഒന്നിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News