മലപ്പുറം മഞ്ചേരിയില്‍ പോപുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുണ്ടായിരുന്ന ഗ്രീന്‍ വാലി അക്കാദമി അടച്ചുപൂട്ടിയതായി എന്‍ഐഎ. പത്തു ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ വാലിയില്‍ ആയുധ പരിശീലനം നടന്നിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിവിധ കേസുകളിലെ പ്രതികള്‍ക്ക് ഇവിടെ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also Read: ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു
ഇതുവരെ യുഎപിഎ പ്രകാരം പോപുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ 18 സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവയാണ് ഇതുവരെ അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here